അനുശോചനായോഗം ചേർന്നു

വടക്കേക്കാട്:ഞമനേങ്ങാട് ബാഡ്‌മിൻ്റൺ ക്ലബ് അംഗം ഞമനേങ്ങാട്
പണ്ടാരപ്പറമ്പിൽ സന്തോഷിൻ്റെ വേർപാടിൽ അനുശോചനാ യോഗം ചേർന്നു.എൻ ബി സി ഇൻഡോർ കോർട്ടിൽ ചേർന്ന യോഗത്തിൽ വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ അദ്ധ്യക്ഷത വഹിച്ചു.വാർഡ് അംഗം സരിത ഷാജി,ബ്ലോക്ക് മെമ്പർ ബിജു പള്ളിക്കര, കെ.വി ജിതേഷ് കുമാർ, ഹുസൈൻ ചാവക്കാട്, ജയൻ കണ്ടാണിശ്ശേരി,ടി.കൃഷ്ണദാസ്,കെ.ടി ബാബു,ജോൺസൻ വെള്ളറ,വി.എസ് ഷിജിത്ത്,എം.എം ഷംസുദ്ദീൻ, പി.എം ഷൈബിൻ, മറ്റ് ക്ലബ് അംഗങ്ങൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.ക്ലബ് സെക്രട്ടറി രമേഷ് ചേമ്പിൽ സ്വാഗതവും വൈസ് പ്രസിഡൻ്റ് ഇ.വി സുരേഷ് കുമാർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *