ഗുരുവായൂർ നഗരസഭ ആരോഗ്യ കേന്ദ്രം തുറന്നു

ഗുരുവായൂർ: നഗരസഭയിലെ മൂന്നാമത് നഗര ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.നഗരസഭക്ക് ലഭിച്ച ഹെൽത്ത് ഗ്രാന്റ് പ്രയോജനപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ച് ചൂൽപ്പുറം സിഎംസി ഹാളിനടുത്ത് സജ്ജമാക്കിയിട്ടുള്ള ഹെൽത്ത് സെന്ററിൽ ഡോക്ടർ,നേഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാകും.ഗുരുവായൂർ പടിഞ്ഞാറെ നടയിലും കല്ലായി ബസാറിലുമായി രണ്ട് കേന്ദ്രങ്ങൾ ഒരു വർഷത്തിലേറെയായി നഗര സഭയിൽ പ്രവർത്തിക്കുന്നുണ്ട്. നഗരപ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തി, ആരോഗ്യ സേവനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ഹെൽത്ത് & വെൽനസ് സെന്ററുകൾ പ്രവർത്തിപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *