ഗുരുവായൂർ നഗരസഭയിൽ നവീകരണം പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

ഗുരുവായൂർ:നഗരസഭയുടെ വികസന-തുടർപ്രവർത്തനങ്ങളുടെ ഭാഗമായി,തൈക്കാട് മന്നിക്കരയിലെ ഇ.കെ. നായനാർ ചിൽഡ്രൻസ് പാർക്കിൽ,55 ലക്ഷം രൂപയോളം ചിലവഴിച്ച്,സംരക്ഷണ ഭിത്തിയും,ഫെൻസിംഗും,ഹാൻൻ്റ് -റയിലും,ഇൻ്റർലോക്ക് വിരിച്ച നടപ്പാതയും,വഴി വിളക്കുകളുമെല്ലാം നിർമ്മിച്ച് നവീകരിച്ച മന്നിക്കര കുളത്തിൻ്റെയും,വ്യായാമത്തിനായി സജ്ജമാക്കിയ ഓപ്പൺ ജിംമിൻ്റെയും, കുടുംബശ്രീ കിയോസ്ക്കിൻ്റേയും ഉദ്ഘാടനം,മണലൂർ എം.എൽ.എ  മുരളി പെരുനെല്ലി നിർവ്വഹിച്ചു.
നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ, എം.എം.ഷെഫീർ,എ എസ്. മനോജ്,ബിന്ദു അജിത്,ഷൈലജസുധൻ,വാർഡ് കൗൺസിലർ അജിത അജിത്,വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ,എം.എ. ഷാജി.ബി.വി.ജോയ്, റഷീദ് കുന്നിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
വൈസ് ചെയർമാൻ അനീഷ്മ ഷനോജ് സ്വാഗതവും,നഗരസഭ സെക്രട്ടറി എച് .അഭിലാഷ് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *