അങ്കമാലി: ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. അങ്കമാലി കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക് മനോഹരൻ (32) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ ‘ഹിൽസ് പാർക്ക്’ ബാറിലായിരുന്നു സംഭവം.എൽ.എഫ് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.നിരവധി അടിപിടി കേസുകളിൽ ഉൾപ്പെട്ട ആളാണ് ആഷിക്.
സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
അങ്കമാലിയിൽ യുവാവിനെ ബാറിൽ വച്ച് കുത്തി കൊന്നു
