വിവിധ മേഖലയിൽ ശ്രദ്ധേയരായ വ്യക്തിത്വങ്ങളെ ആദരിച്ചു.

വടക്കാഞ്ചേരി :കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കേരള പ്രണാമം തൃശൂർ ബ്യൂറോ ലേഖകനുമായ മനോജ് കടമ്പാട്ടിൻ്റെ അധ്യക്ഷതയിൽ ചേലക്കരയിലെ വിവിധ മേഖലയിൽ ശ്രദ്ധേയരായ വ്യക്തിത്വങ്ങളെ അന്തിമഹാകാളൻ കാവ് ക്ഷേത്രാങ്കണത്തിൽ വച്ച് ആദരിച്ചു.ചേലക്കരയുടെ മണ്ണിൽ നിന്നും നിയമസംഹിതയുടെ കാവൽക്കാരനായി അവശതയ അനുഭവിക്കുന്നവർക്ക് നീതി നേടി കൊടുക്കുന്ന അഭിഭാഷകൻ ഹരികിരൺ മുരളീധരന് ചേലക്കര സി.ഐ.സതീഷ് കുമാർ നിയമ നിപുണൻ പുരസ്കാരം നൽകി ആദരിച്ചു.  പെട്രോളിയം ഖനനം ചെയ്യുന്ന ഇന്ത്യയിലെയും വിദേശത്തെയും ലോകപ്രശസ്തമായ  കമ്പനികൾക്ക് വേണ്ടി യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകി വരുന്ന രാഹുൽ തേലക്കാട്ടിന് മാനവ സേവ പുരസ്കാരം നൽകി ആദരിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കീഴിൽ ചേലക്കര നിയോജക മണ്ഡലത്തിന്റെ ഫുഡ് സേഫ്റ്റി ഓഫീസറായി തന്റെ കർമ്മമേഘലയിൽ താഴെ തട്ടിൽ ഇറങ്ങി പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ ഓഫീസർ ആസാദ് പി. വി. ക്ക് കർമശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു. ഇരുവർക്കുമുള്ള പുരസ്കാര വിതരണം തലപ്പിള്ളി താലൂക്ക് തഹസിൽദാർ രാജേഷ് മാരാത്ത് നിർവഹിച്ചു.അന്തിമഹാകാളൻകാവ് വേലയോട് അനുബന്ധിച്ച്  കേരള പ്രണാമം പ്രസിദ്ധീകരിച്ച സപ്ലിമെന്റിന്റെ പ്രകാശനം  ചേലക്കര സി. ഐ സതീഷ് കുമാർ ക്ഷേത്ര കോമരം കേശവക്കുറുപ്പിന് നൽകി നിർവഹിച്ചു. വേലയുടെ മേൽനോട്ടത്തിനായി എത്തിച്ചേർന്ന ചേലക്കര എംഎൽഎ, യു.ആർ. പ്രദീപിനും മറ്റു പൊതുജനങ്ങൾക്കും മനോജ് കടമ്പാട്ടിൻ്റെ നേതൃത്വത്തിൽ വേല സപ്ലിമെൻറ് വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *