ഞമനേങ്ങാട് ശിവക്ഷേത്രത്തിലെ മഹാവിഷ്ണു വിഗ്രഹ ഘോഷയാത്ര ഭക്തി സാന്ദ്രം

വടക്കേക്കാട് :ഞമനേങ്ങാട് ശിവക്ഷേത്രത്തിലെ മഹാവിഷ്ണുവിൻ്റെയും ഉപ ദേവതകളുടെയും വിഗ്രഹ ഘോഷയാത്ര ഭക്തി സാന്ദ്രമായി. വൈലത്തൂർ തമര കുളം ക്ഷേത്രത്തിൽ നിന്നാരംദിച്ച ഘോഷയാത്രക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണമൊരുക്കി. നെറ്റിപ്പട്ടവും വെഞ്ചാമരവും പട്ടു കുടയും പൂമാലകളും ചാർത്തിയ തേരിലായിരുന്നു വിഗ്രഹ ഘോഷയാത്ര. മാതൃസമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയ
പൂത്താലത്തിൽ നൂറുകണക്കിന് അമ്മമാരും കുട്ടികളും അണിനിരന്നു. തകിൽ മേളം അകമ്പടിയായി. ക്ഷേത്രഭാരവാഹികളായ
മoത്തിൽ മുണ്ടയൂർ നാരായണൻ നമ്പൂതിരി ,സൂരജ് നമ്പൂതിരി, വിജയേട്ടൻ പൈറ്റാംകുന്നത്ത്, എൻ.ആർ രാജേഷ്, ടി. കൃഷ്ണദാസ്, ശ്യാം തയ്യിൽ, എക്സിക്യുട്ടീവ് അംഗങ്ങൾ, മാതൃസമിതി ഭാരവാഹികൾ തുടങ്ങയവർ നേതൃത്വം നല്കി.
മാർച്ച് 28 മുതൽ ഏപ്രിൽ 2 വരെയാണ് ക്ഷേത്രത്തിൽ നവീകരണ കലശവും പ്രതിഷ്ഠാ ചടങ്ങുകളും നടക്കുക

Leave a Reply

Your email address will not be published. Required fields are marked *