പുന്നയൂർ ശ്മശാനം തകർക്കാനുള്ള യുഡിഎഫിൻ്റെ ശ്രമം ചെറുക്കുമെന്ന് സിപിഎം

പുന്നയൂർക്കുളം:പുന്നയൂർ വാതക ശ്മശാനത്തിൻ്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ യുഡിഎഫ് ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് എൽഡിഎഫ് .ശ്മശാനത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനുള്ള യുഡിഎഫിന്റെ ഏത് പരിശ്രമത്തെയും അതിശക്തമായ പോരാട്ടങ്ങളിലൂടെ ചെറുത്തു  തോൽപ്പിക്കാൻ എൽഡിഎഫ് സന്നദ്ധമാവുക തന്നെചെയ്യുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.50 വർഷമായി പുന്നയൂർ പഞ്ചായത്ത് ഭരിച്ച യുഡിഎഫിന് ചെയ്യാൻ കഴിയാത്ത കാര്യമാണ് എൽ ഡി എഫ് ഭരണസമിതി അഞ്ചു വർഷക്കാലയളവിനുള്ളിൽ നടപ്പിലാക്കിയത്. അതിലൊന്നാണ് ആധുനിക വാതക ശ്മശാനം. മെഷിനറികൾ പ്രവർത്തിക്കുമ്പോൾ തകരാർ ഉണ്ടാവുക സ്വാഭാവികമാണ് അതുകൊണ്ടാണ് ഒരു വർഷ ഗ്യാരണ്ടിയോടെ ആ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. ഒരു വർഷക്കാലയളവിനുള്ളിൽ ഏത് തരത്തിലുള്ള
തകരാറുണ്ടായാലും കമ്പനി ശരിയാക്കി നൽകണം എന്നതാണ് കരാറിലെ വ്യവസ്ഥ.
മെഷിനറിയിലേക്കുള്ള വൈദ്യുതി പ്രവഹിക്കുന്നതിലുണ്ടായ തകരാറാണ് ശ്മശാനത്തിന്റെ പ്രവർത്തനം ഇപ്പോൾ
നിലക്കുന്നതിന് കാരണമായത്. ഏതെങ്കിലും തരത്തിലുള്ള ഗൗരവപ്പെട്ട പ്രശ്നങ്ങൾ മെഷിനറികൾക്ക് ഉണ്ടെങ്കിൽ കമ്പനിക്കെതിരായി അതിശക്തമായ നടപടി സ്വീകരിക്കാൻ ഭരണസമിതി തയ്യാറാകണം. അതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പൂർണമായ പിന്തുണയും നൽകും.ആലാപാലം
ശ്മശാനത്തിൽ  ഉണ്ടായതുപോലുള്ള പ്രശ്നങ്ങൾ മിക്കവാറും എല്ലാ
ശ്മശാനങ്ങളിലും ഉണ്ടാകുന്നതാണ്.ഏതെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടായാൽ അടിയന്തിരമായി പരിഹരിച്ച് ശ്മശാനം പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന നിലയിൽ തുറന്നു കൊടുക്കാനാണ് ഭരണസമിതിയുള്ളത്. എന്നാൽ യുഡിഎഫ് ഭരണസമിതിയുടെ കഴിവുകേട് മറച്ചുവെക്കാൻ എൽഡിഎഫ് എന്തോ കൊള്ളരുതായ്മ കാണിച്ചു എന്ന നിലയിൽ പ്രചാരണം നടത്താനാണ് ഭരണസമിതി ശ്രമിക്കുന്നത്. 2025 നവംബറിലാണ് ശ്മശാനം ഉദ്ഘാടനം നിർവഹിക്കപ്പെട്ടത് ഡിസംബർ അവസാനത്തോടെ പ്രവർത്തനം ആരംഭിച്ചു. ഡിസംബറിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ആണ് അധികാരത്തിൽ വന്നത്.
ശ്മശാനത്തിന്റെ തുടർ പ്രവർത്തനങ്ങൾ നടത്താനുള്ള അധികാരം ജനങ്ങൾ യുഡിഎഫിനാണ് നൽകിയത്. എന്നാൽ എന്താണ് യുഡിഎഫ് ഇക്കാര്യത്തിൽ ചെയ്തതെന്നും, നിർമ്മാണത്തിനായി വലിച്ച താൽക്കാലിക വൈദ്യുതി ലൈൻ സ്ഥിരം ലൈനാക്കി മാറ്റാനോ, സുരക്ഷയ്ക്കായി സ്ഥാപിച്ച ക്യാമറയിലേക്ക് ഒരു വൈഫൈ കണക്ഷൻ വലിച്ചു കൊടുക്കാനോ നാലുമാസമായിട്ടും കഴിഞ്ഞില്ല .കെട്ടിടത്തിന്റെ ചുമരിനുമുകളിൽ അലങ്കാരത്തിനായി സ്ഥാപിച്ചിട്ടുള്ള ഗ്രില്ലുകൾക്കിടയിലൂടെ പക്ഷികൾ ശ്മശാനത്തിനകത്തു കയറി കാഷ്ടിക്കുന്ന ഒരു സ്ഥിതിയുണ്ട്. ഗ്രില്ലുകൾക്കകത്ത് ഒരു നെറ്റ് അടിച്ചു കൊടുത്താൽ തീരുന്നതാണ് ഈ പ്രശ്നം. അത് പരിഹരിക്കുന്നതിന് നാലുമാസമായിട്ടും  ഇവർക്ക് കഴിഞ്ഞില്ല .2026 മാർച്ചിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ
ശ്മശാനത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ വരവ് പ്രതീക്ഷിക്കുന്നുണ്ട് എന്നാൽ ഒരു
നയാപൈസ അതിന്റെ ചെലവിനായി മാറ്റിവെച്ചിട്ടില്ല.2026 ഡിസംബറിൽ ഒരു വർഷത്തേക്കുള്ള
ശ്മശാനത്തിന്റെ ഗ്യാരണ്ടി അവസാനിക്കും ..തുടർന്ന് എ.എം.സി .വെക്കണം എന്നാൽ 2026-27 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ എ.എം. സി. വെക്കുന്നതിന് ഒരു നയാപൈസ വകയിരുത്തിയിട്ടില്ല.  ഇത് സൂചിപ്പിക്കുന്നത് ശ്മശാനത്തിന്റെ പ്രവർത്തനത്തെ തകരാറിലാക്കി അത് എൽഡിഎഫ് ഭരണസമിതി നടപ്പാക്കിയ പദ്ധതിയായതിനാൽ അതിനെ തകർത്ത് നാട്ടിലെ സാധാരണ ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കി രാഷ്ട്രീയമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് എതിരായി തിരിച്ചുവിടാം എന്നാണ് ഇവർ കരുതുന്നത്. പുന്നയൂർ ഗ്രാമപഞ്ചായത്തിലെ ഒരു വിഭാഗം ജനത എത്രയോ വർഷങ്ങളായി ആഗ്രഹിക്കുന്നതാണ് ആധുനിക വാതക
ശ്മശാനമെന്നത് ഇത് നടപ്പിലാക്കിയ എൽഡിഎഫ് ഭരണസമിതിക്കെതിരായി കള്ളം പ്രചരിപ്പിക്കാനാണ് യുഡിഎഫ് പരിശ്രമിക്കുന്നത്. ഒന്നരക്കോടി രൂപ ചിലവഴിച്ച ശ്മശാനം നിർമ്മിച്ചു എന്നു പറഞ്ഞാൽ
മെഷിനറികൾ സ്ഥാപിക്കുന്നതിന് വേണ്ടി ചെലവഴിച്ചത് 38 ലക്ഷം രൂപയാണ് ബാക്കി സംഖ്യ കാടായി കിടന്ന ഒരു പ്രദേശത്ത് കെട്ടിടവും ചുറ്റുമതിലും ഉൾപ്പെടെയുള്ള മനോഹരമായ നിർമ്മാണങ്ങൾക്കും മറ്റുമാണ് ചെലവഴിച്ചത്. ഇതെല്ലാം അറിയുന്നവർ തന്നെയാണ് തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നത്.
ശ്മശാനത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനുള്ള യുഡിഎഫിന്റെ ഏത് പരിശ്രമത്തെയും അതിശക്തമായ പോരാട്ടങ്ങളിലൂടെ ചെറുത്തു  തോൽപ്പിക്കാൻ എൽഡിഎഫ് സന്നദ്ധമാവും. പത്രസമ്മേളനത്തിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ, സിപിഎം പുന്നയൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എ. വഹാബ്, സുഹറ ബക്കർ,കെ.എ. വിശ്വനാഥൻ,എ.കെ. വിജയൻ, ഷമീം അഷറഫ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *