കൊച്ചനൂർ പൂമുഖം ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസ് മെഷിനുകൾ കൈമാറി

വടക്കേക്കാട്:കലഹങ്ങളുടേയും കലാപങ്ങളുടേയും നിരന്തര വാർത്തകൾക്കിടയിൽ ഒറ്റപ്പെട്ടതാണെങ്കിലും സാന്ത്വനങ്ങളുടെ ചില വാർത്തകൾ കൂടി ഇപ്പഴും കാണാൻ കഴിയുന്നുണ്ടല്ലോ എന്നത് വലിയ സമാധാനവും പ്രതീക്ഷയുമാണെന്ന് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ പറഞ്ഞു. അത്തരത്തിലുള്ള വലിയൊരു ആശ്വാസമാണ് ഈ ചടങ്ങിൽ പങ്കെടുക്കുമ്പോൾ അനുഭവപ്പെടുന്നത് എന്നും ഈ അടുത്ത കാലത്ത് പങ്കെടുത്ത ഏറ്റവും നല്ല പൊതുചടങ്ങാണിതെന്നും അദ്ദേഹം കൂട്ടി ചേർത്തു. കൊച്ചനൂർ പൂമുഖം ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ രണ്ടു ഡയാലിസ് മെഷിനുകൾ അടക്കം നാലു പുതിയ ഡയാലിസിസ് മെഷീനുകളുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് വടക്കേകാട് തടാകം ഫൗണ്ടേഷനിൽ ചേർന്ന ലളിതമായ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡയാലിസിസ് സെൻ്റർ പ്രവർത്തിപ്പിക്കുന്ന തണൽ വടക്കേകാടിൻ്റെ നിസ്വാർത്ഥരായ പ്രവർത്തകരേയും മെഷിനുകൾ സ്പോൺസർ ചെയ്ത പഴൂർ കുടുംബത്തേയും,അൽമനാർ ബഷീർ,കുവ്വക്കാട്ടയിൽ ഷമീർ എന്നിവരേയും പിന്തുണ നൽകിയ നാട്ടുകാരേയും അദ്ദേഹം അഭിനന്ദിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഏ സി കുഞ്ഞിമോൻ ഹാജിയുടെ കാലം തൊട്ടുതന്നെ മറ്റു പ്രദേശങ്ങൾക്ക് മാതൃകയാവും വിധം ആദുരസേവന രംഗത്ത് മുന്നേ നടന്നവരാണ് വടക്കേകാട്ടുകാർ എന്നും അതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇവിടത്തെ പൊതു ആരോഗ്യ കേന്ദ്രമെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ചടങ്ങിൽ തടാകം ഫൗണ്ടേഷൻ ചെയർമാൻ തടാകം കുഞ്ഞുമുഹമ്മദ് ഹാജി,തണൽ ഫൗണ്ടേഷൻ പ്രസിഡന്റ് അബ്ദു തടാകം,സെക്രട്ടറി സക്കറിയ കുന്നച്ചാംവീട്ടിൽ, പൂമുഖം ട്രസ്റ്റി ടി സുബ്രഹ്മണ്യൻ,ലബീബ് ഹസ്സൻ, അബ്ദുൽ പുന്നയൂർക്കുളം, അബ്ദുൽജലീൽ പഴൂർ,യു എം കുഞ്ഞിമുഹമ്മദ്‌,ഉസ്മാൻ പള്ളിക്കരയിൽ,ഫൈസൽ, കുഞ്ഞിമുഹമ്മദ് കാരുണ്യം,  അഭയം മൈമൂന, ജാഫർ സാദിഖ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *