ഗുരുവായൂർ:മാലിന്യം വലിച്ചെറിയരുത് കത്തിക്കരുത് എന്ന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുകയും
പൊതുജന പങ്കാളിത്തത്തോടെ ശുചിത്വാരോഗ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സർക്കാർ നിർദ്ദേശാനുസരണം ഗുരുവായൂർ നഗരസഭയുടെ 43 വാർഡുകളിലും വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ശുചിത്വ സന്ദേശം നൽകുകയും വഴിയോരങ്ങളും കവലകളും വൃത്തിയാക്കുകയും
ചെയ്യുന്നതിൻ്റെ ഭാഗമായി പതിനൊന്നാം വാർഡിൽ വലിച്ചെറിയൽ വിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
കൗൺസിലറും വികസന കമ്മിറ്റി ചെയർമാനുമായ എ.എം ഷെഫീറിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ,സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ്.ഹർഷിദ്,
പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്.നിയാസ്,
വ്യാപാരി പ്രതിനിധി
സേവ്യർ,കുടുംബശ്രീ പ്രവർത്തക സുഹറ, കെ. ഷാനി,റെജി തൈക്കാട് സഹകരണ ബാങ്ക് അംഗം, എച്ച് എം സി ക്ലബ് ഭാരവാഹികൾ,എം ജി.പ്രഭാവതി,ആശ വർക്കർ മിനി ഭാസ്കരൻതുടങ്ങിയവരും പൊതുജനങ്ങളും പങ്കാളികളായി.
ജനുവരി 7 വരെയുള്ള ദിവസങ്ങളിൽ നഗരസഭയുടെ 43 വാർഡുകളിലും
വലിച്ചെറിയൽ വിരുദ്ധ വാരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കും
വലിച്ചെറിയൽ വിരുദ്ധ വാരം വാർഡ്തല ക്യാമ്പയിൻ ആരംഭിച്ചു
