ഗുരുവായൂർ:തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ പൂർവ്വ വിദ്യാർത്ഥി തോക്കുമായെത്തി.ക്ലാസ് മുറിയിൽ കയറി വെടിയുതിർത്തു.സംഭവത്തിൽ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മുളയം തടത്തിൽ വീട്ടിൽ ജഗനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഉച്ചയോടെ
സ്‌കൂളില്‍ എത്തിയ വിദ്യാർത്ഥി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയതിനു ശേഷം ക്ലാസ് മുറിയിൽ കയറി മൂന്ന് തവണ വെടിവച്ചു. മുകളിലേക്കാണ് വെടിവെച്ചത്. തൃശൂര്‍ ഈസ്റ്റ് പോലീസ് എത്തി വിദ്യാർത്ഥിയെ സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തു.സംഭവമറിഞ്ഞ് നിരവധി ആളുകളും രക്ഷിതാക്കളും സ്കൂളിലേക്ക് ഓടിയെത്തി
