ചെമ്പൈ സംഗീതോത്സവം;ഡോ.ടി വി.മണികണ്ഠൻ സംഗീതാർച്ചന നടത്തി

ഗുരുവായൂർ:ചെമ്പൈ സംഗീതോത്സവ വേദിയിൽ ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറും, ഗുരുവായൂർ നിവാസിയുമായ ഡോ. ടി.വി.മണികണ്ഠൻ ഗുരുവായൂർ സംഗീതാർച്ചന നടത്തി.
കനകാംഗി രാഗത്തിൽ ത്യാഗരാജ കൃതിയായ ശ്രീഗണനാഥത്തോടെ ആരംഭിച്ച് കല്യാണി രാഗത്തിൽ മറ്റൊരു ത്യാഗരാജ കൃതിയായ നിഥിചാല സുഖമാ എന്ന കീർത്തനവും അവതരിപ്പിച്ചു. കച്ചേരിക്ക് വയലിനിൽ ഉടുപ്പി ശ്രീധറും മൃദംഗത്തിൽ അനിൽകുമാറും പക്കമേളം വായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *