ഗുരുവായൂർ:ഏകാദശിയോടനുബന്ധിച്ച് അനുസ്മരണ ചടങ്ങിന് ഗജരാജൻ കേശവൻ അണിഞ്ഞെരുങ്ങുന്ന.കഴിഞ്ഞ 16-ാം തിയ്യതി മുതൽ തുടങ്ങിയ മിനുക്കു പണികൾ അവസാന ഘട്ടത്തിലാണ്. ബ്ലാക്ക്,വൈറ്റ്,റെഡ്,യെല്ലോ എന്നീ ഇനാമൽ ചായങ്ങൾ പൂശിയാണ് ഗജരാജൻ കേശവനെ തനിമ നിലനിർത്തി അണിയിച്ചൊരുക്കുന്നത്.
ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിന് കീഴിൽ പ്രിൻസിപ്പൽ ഡോ. കെ.യു ക്യഷ്ണകുമാർ, സീനിയർ ഇൻസ്ട്രക്ടർ നളിൻ ബാബു എന്നിവരുടെ നേതൃത്വത്തിൽ പതിമൂന്നോളം പേർ ചേർന്നാണ് മിനുക്കു പണികൾ നടത്തുന്നത്.
ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ഗുരുവായൂർ കേശവൻ അനുസ്മരണം നാളെ ദശമി ദിവസം നടക്കും. കേശവൻ്റെ കോലം വഹിച്ചുകൊണ്ടുള്ള ഗജവീരൻമാരുടെ അനുസ്മരണ ഘോഷയാത്ര രാവിലെ 7 ന് തുടങ്ങും. ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പുതിയ റെയിൽവേ മേൽപ്പാലത്തിലൂടെ കടന്ന് പാർത്ഥസാരഥി ക്ഷേത്രം വഴി ഗുരുവായുർക്ഷേത്രസന്നിധിയിൽ എത്തി ചേരും. തുടർന്ന് ക്ഷേത്രവും ക്ഷേത്രക്കുളവും പ്രദക്ഷിണം ചെയ്ത് ശ്രീവൽസം അതിഥി മന്ദിരത്തിന് മുൻപിലുള്ള കേശവൻ്റെ പ്രതിമയ്ക്കു മുന്നിലെത്തി പുഷ്പ ചക്രം സമർപ്പിക്കും. ഇത്തവണ ഗജഘോഷയാത്രയിൽ ദേവസ്വത്തിൻ്റെ പതിനഞ്ച് ആനകൾ പങ്കെടുക്കും.
