ഗുരുവായൂർ:സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായുര്‍ നഗരസഭ ടൗൺ ഹാൾ കോമ്പൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ‘ഗോൾ പോസ്റ്റിലേക്ക് ഗോളടിക്കൂ സമ്മാനം നേടൂ’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് നടത്തിയ ഗോളടി മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു.ഷൂട്ട്ഔട്ട് മത്സരം ഗുരുവായൂർ സ്റ്റേഷൻ ഹൗസ് ഒഫീസർ പ്രേമാനന്ദ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർ പേർസൺ
അനീഷ് മഷനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ എം ഷെഫീർ, ഷൈലജ സുധൻ,എ എസ് മനോജ്,
ബിന്ദു അജിത് കുമാർ,
നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ,ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, സ്കൂൾ കോളേജ് വിദ്യാത്ഥികൾ തുടങ്ങി
വിവിധ മേഖലയിലുള്ളവർ
സന്നിഹിതരായിരുന്നു.ഗോളടി മത്സരത്തിൽ കെ.ജി നീരജ് ,റ്റി.യു പാർത്ഥൻ,അക്ഷയ് സാഗർ എന്നിവർ വിജയികളായി
ശുചിത്വത്തിലേക്കൊരു ഗോൾ,ഷൂട്ട്ഔട്ട് മത്സരം നടത്തി
