ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവൻ്റെ 98-ാമത് മഹാസമാധിദിനാചരണത്തിൻ്റെ ഭാഗമായി രണ്ടാം ദിവസമായ ഇന്ന് കാലത്ത് 6 മണി മുതൽ ഗുരുപൂജ, പുഷ്പാഞ്ജലി, അഷ്‌ട്ടോത്തരനാമാവലി,ചതയം കലാവേദിയുടെ ഭജനാവലി എന്നിവ നടന്നു. തുടർന്ന് വനിതാസംഘത്തിൻ്റെ സംഘാടനത്തിൽ നടന്ന സമ്മേളനംകേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രമണി ഷൺമുഖൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ശൈലജ കേശവൻ സ്വഗതവും യൂണിയൻ സെക്രട്ടറി പി.എ.സജീവൻ ആമുഖം പ്രഭാഷണവും നടത്തി.ആശപ്രദീപ്,കോട്ടയം(ഗുരുനാരായണ സേവാനികേതൻ) മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ ആശാപ്രദീപ്,സ്പെസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ.സംഗീത വിശ്വനാഥൻ എന്നിവരെ ആദരിച്ചു.യൂണിയൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.പി.സുനിൽ കുമാർ(മണപ്പുറം),എ.എസ്.വിമലാനന്ദൻ മാസ്റ്റർ,വനിതാ സംഘം വൈസ് പ്രസിഡന്റ് സതി വിജയൻ,ട്രഷറർ പ്രിയദത്തരാജൻ,കൗൺസിലർമാരായ കെ.കെ.രാജൻ,കെ.ജി.ശരവണൻ,പഞ്ചായത്ത് കമ്മിറ്റി അംഗം പി.പി.ഷൺമുഖൻ എന്നിവർ സംസാരിച്ചു. വെള്ളയാഴ്ച നടക്കുന്ന ചടങ്ങുകൾ യോഗം കൗൺസിലർ പി.കെ.പ്രസന്നൻ ഉദ്ഘാടനം ചെയ്യും.യോഗം മുൻ അസി.സെക്രട്ടറി വി.എം.ശശി മുഖ്യപ്രഭാഷണം നടത്തും.
ശ്രീനാരായണ ഗുരുദേവ മഹാസമാധിദിനാചരണം
