ആഭ്യന്തര മന്ത്രിക്ക് ഗുരുവായൂരിൽ വെണ്ണ കൊണ്ട് തുലാഭാരം

ഗുരുവായൂർ:ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നലെ ശീവേലി നേരത്തായിരുന്നു മന്ത്രിയെത്തിയത്. ശീവേലി കണ്ട് തൊഴുത് പ്രാർത്ഥിച്ച മന്ത്രി പിന്നീട് നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ ദർശിച്ചു.അനുഗ്രഹം തേടി.തുടർന്ന് മന്ത്രി തുലാഭാരവഴിപാട് നടത്തി.വെണ്ണയും വിറകുമായിരുന്നു തുലാഭാരം നേർന്നത്. 75 കിലോ വേണ്ടി വന്നു. ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങളും മന്ത്രി ഏറ്റുവാങ്ങി.ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് മന്ത്രിയെ വരവേറ്റു

Leave a Reply

Your email address will not be published. Required fields are marked *