നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട ചാവക്കാട് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ചാവക്കാട്:നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചാവക്കാട് മണത്തല സ്വദേശിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു.ഐനിപ്പുളളി പൊന്നുപറമ്പിൽ വീട്ടിൽ ജയൻ മകൻ നിജിത്ത്( 27)നെയാണ് കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. ഗുരുവായൂർ, ചാവക്കാട്, വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിധികളിൽ മയക്കുമരുന്ന്, വധശ്രമമടക്കമുളള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കാപ്പ ചുമത്തിയ നിജിത്ത്. ഇയാൾ അടുത്തിടെയാണ് ആറുമാസത്തെ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയത്. ചാവക്കാട് മേഖലകളിൽ സ്ഥിരം ക്രിമിനൽ കുറ്റകൃത്യത്തിലേർപ്പെടുന്നവരെ നിരീക്ഷിച്ച് കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനു വേണ്ട നടപടികൾ പുരോഗമിക്കുന്നതായി ഗുരുവായൂർ എസിപി കെജി സുരേഷ് അറിയിച്ചു. ചാവക്കാട് ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുളള സംഘമാണ് നിജിത്തിനെ അറസ്റ്റ് ചെയ്തത്.എ എസ് ഐ ടാജി, അൻവർ സാദത്ത്, സിപിഒ അനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ആസ്വാദക മനം കവർന്ന് ചാവക്കാട് ഫെസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *