വയോമിത്ര ക്ലബ്‌ വാർഷീക പൊതുയോഗം നടത്തി

പുന്നയൂർകുളം:വയോമിത്ര ക്ലബ് വാർഷിക പൊതുയോഗം കുന്നത്തൂർ സാംസ്കാരിക കേന്ദ്രത്തിൽ പ്രസിഡൻ്റ് വി. കെ ജോർജിൻ്റെ അധ്യക്ഷതയിൽ നടന്നു.സെക്രട്ടറി വേണു ഗോപാൽ വാർഷിക റിപ്പോർട്ടും,ട്രഷറർ പി.എൽ ഫ്രാൻസിസ് കണക്കും അവതരിപ്പിച്ചു.
ഉമ്മർ അറക്കൽ,എം.വി ജോസ്, പി. രാജൻ,സി. കെ ഷണ്മുഖൻ, ഷാജു ചെറുവത്തൂർ, ബാലൻപേരോത്ത്, സുശീല കൊച്ചുണ്ണി, ഷീല മോഹൻ, ഗ്രേയ്സി ജോർജ് എന്നിവർ പ്രസംഗിച്ചു.ഗുരുവായൂർ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക പുരസ്‌ക്കാരം ലഭിച്ച പുന്നയൂർകുളം സഹകരണ ബാങ്ക് പ്രസിഡന്റും വായോമിത്രക്ലബ്ബിന്റെ വൈസ് പ്രസിഡന്റും മായ പി.ഗോപാലനെയും,
യോഗ പരിശീലകൻ
ബൈജു കാരമുക്കിനെയും ചടങ്ങിൽ ആദരിച്ചു.ഭാരവാഹികളായി വി.കെ ജോർജ്(പ്രസിഡൻ്റ് ),
പി.ഗോപാലൻ (വൈസ് പ്രസിഡണ്ട്‌ ),വേണു ഗോപാൽ (ജനറൽ സെക്രട്ടറി),ഉമ്മർ അറക്കൽ (സെക്രട്ടറി ),
പി.എൽ ഫ്രാൻസിസ് (ട്രഷറർ ), ലീല ടീച്ചർ,സുശീല(ജോയിന്റ് സെക്രട്ടറിമാർ)എന്നിവരടങ്ങുന്ന 17അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി യെയും,പി.രാജനെ ഓഡിറ്ററായും തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *