പുന്നയൂർ:അഴിമതിയും ധിക്കാരവും അഹങ്കാരവും കൈമുതലാക്കി നടക്കുന്ന മുഖ്യ മന്ത്രിക്ക് സമാനമാണ് പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെന്ന് മുസ്ലിം ലീഗ് ജില്ല ട്രഷറർ ആർ.വി അബ്ദുൽ റഹീം.പുന്നയൂർ പഞ്ചായത്തിന് മുന്നിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ആർ.പി ബഷീർ മുഖ്യ പ്രഭാഷണം നടത്തി.വനിത മെമ്പറോട് പ്രസിഡന്റ് അപമര്യാതയായി പെരുമാറിയത്,വിവിധ പദ്ധതികളിലെ അഴിമതി, കുടുംബാരോഗ്യ കേന്ദ്രത്തിന് എൻ.എച്ചിൽ നിന്ന് ലഭിക്കേണ്ട തുക നഷ്ടപ്പെടുത്തിയത്,ചന്ദനമരം മുറിച്ച് കടത്തിയ പ്രതികളെ പിടികൂടാത്തത്, റോഡുകളുടെ അറ്റകുറ്റ പണി നടത്താത്തത്,ലൈഫ് ഗുണഭോക്താക്കൾക്ക് തുക അനുവദിക്കാത്തത്, കുടിവെള്ള പദ്ധതികൾഫലപ്രാപ്തിയിലെത്തിക്കാത്തത് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ്ണ നടത്തിയത്.ജില്ല വൈസ് പ്രസിഡന്റ് എം.വി ഷെക്കീർ,സെക്രട്ടറി സി അഷ്‌റഫ്,എസ്.ടി.യു ജില്ല ജന.സെക്രട്ടറി കെ.കെ ഇസ്മായിൽ, മത്സ്യതൊഴിലാളി ഫെഡറേഷൻ എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എം ഹംസക്കുട്ടി, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റുമാരായ അസീസ് മന്ദലാംകുന്ന്,എ.വി അലി, പി.എം സത്താർ,വനിത ലീഗ് നേതാക്കളായ ടി.എ അയിഷ,നസീമ ഹമീദ്,എം.കെ ഷഹർബാൻ,സുബൈദ പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു. ടി.കെ ഉസ്മാൻ സ്വാഗതവും പി.എ നസീർ നന്ദിയും പറഞ്ഞു
പുന്നയൂർ പഞ്ചായത്തിന് മുന്നിൽ മുസ്ലിം ലീഗ് ധർണ്ണ
