അഞ്ഞൂർ കമ്പനിപ്പടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കുന്നംകുളം:അഞ്ഞൂര്‍ കമ്പനിപ്പടിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുന്നംകുളം കിഴൂര്‍ സ്വദേശി സുബിന്‍ രാജാണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി 9 മണിയോടെയാണ് അപകടം. കുന്നംകുളം ഭാഗത്ത് നിന്നും വടക്കേക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രികന് കാലിനുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. കുന്നംകുളം പരസ്പര സഹായ സമിതി ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഇയാളെ മലങ്കര ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *