മാഞ്ചിറയ്ക്കൽ ക്ഷേത്രത്തിൽ രാമായണ മാസാചരണം ജൂലൈ 17 മുതൽ ആരംഭിക്കും

പുന്നയൂർക്കുളം:ചമ്മന്നൂർ മാഞ്ചിറയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിനു ജൂലൈ 17  മുതൽ തുടക്കമാകും. വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് 16 (കർക്കടകം 31) വരെ ക്ഷേത്രത്തിൽ ഗണപതി ഹോമം, ഭഗവതി സേവ എന്നിവ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6.30 ന് രമ വിജയൻ രാമായണ പാരായണം നടത്തും. ഞായറാഴ്ച്‌ച തന്ത്രി ശശിധരൻ ഭട്ടതിരിപ്പാട്, കാരുമത്ര നാരായണൻ കുട്ടി എന്നിവരുടെ കാർമികത്വത്തിൽ പുലർച്ചെ മഹാഗണപതി ഹോമം, രാവിലെ 8.30 മുതൽ ഔഷധ കഞ്ഞി വിതരണം എന്നിവ ഉണ്ടാകും. കർക്കടകം 30 ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അഖണ്ഡനാമ ജപ യജ്‌ഞവും നടക്കുമെന്ന് പ്രസിഡൻ്റ് പി.രാജൻ, സെക്രട്ടറി സുരേഷ് ബാബു പാലക്കൽ, വൈസ് പ്രസിഡൻ്റ് സുനിൽ പാറക്കാട്ട്, എക്സ‌ിക്യുട്ടീവ് അംഗങ്ങളായ ശിവദാസൻ പരത്തി വളപ്പിൽ, വിജയൻ പരത്തി വളപ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *