വടക്കാഞ്ചേരി: മഴ കാരണം മാറ്റിവെച്ച ഊത്രാളിക്കാവ് പൂരത്തിന്റെ ഭാഗമായി കുമരനെല്ലൂർ ദേശം വെടിക്കെട്ട് ഇന്ന് വൈകി ട്ട് 7.30 ന് നടക്കും.പൂരം കഴിഞ്ഞാൽ ആദ്യ ഞായറാഴ്ച വടക്കാഞ്ചേരി ദേശം നടത്തിവന്നിരുന്ന നിറമാല ആഘോഷം കുമരനെല്ലൂർ ദേശ ത്തിന്റെ അഭ്യർത്ഥനയെ തുടർന്നു കുമരനെല്ലൂർ ദേശത്തിനു ഈ വർഷം ആദ്യം നടത്താൻ വടക്കാഞ്ചേരി ദേശം പൂരകമ്മിറ്റി അടിയന്തിര യോഗം ചേർന്ന് അനുവദിച്ചു. ഇതെത്തുടർന്നാണ് ഇന്ന് കുമരനെല്ലൂർ ദേശം നിറമാല ആഘോഷിക്കുകയും വെടിക്കെട്ടു കത്തിക്കുന്നതും. ഇതിനു അഡിഷണൽ ജില്ലാ മജി സ്ട്രേറ്റ് അനുമതി നൽകി. മാർച്ച് 3 നു എങ്കക്കാട് ദേശവും മാർച്ച് 6 ന് വടക്കാഞ്ചേരി ദേശവും നിറമാല ആഘോഷിക്കും
ഊത്രാളിക്കാവ് പൂരം; കുമരനെല്ലൂർ ദേശം വെടിക്കെട്ട് ഇന്ന്
