പുന്നയൂർക്കുളം:പാവിട്ട കുളങ്ങര
ശിവഭദ്രക്ഷേത്രത്തിലെ പൊങ്കാല സമർപ്പണ ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.പുലര്‍ച്ചെ ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. രാവിലെ 7 നു ഉത്സവത്തിനു ക്ഷേത്രം ഊരാളന്‍ കുന്നത്ത് അപ്പു മൂസത് കൊടിയേറ്റി. തുടർന്ന് ക്ഷേത്രം മേല്‍ശാന്തി ശരത് നമ്പൂതിരി പൊങ്കാല അടുപ്പിലേക്ക് തീ പകർന്നു.നിരവധി ഭക്തർ പൊങ്കാല സമര്‍പ്പിച്ചു. വൈകിട്ട് വേല എഴുന്നള്ളിപ്പ്, ദീപാരാധന, കളം പാട്ട്, താലം എഴുന്നള്ളിപ്പ്, കളം മായ്ക്കല്‍, പ്രസാദ വിതരണം എന്നിവ നടക്കും.കളം പാട്ടിനു കല്ലാട്ട് ഹരികുറുപ്പ് കാര്‍മികത്വം വഹിക്കും.17 ദിവസം നീണ്ടു നില്‍ക്കുന്ന കളം പാട്ട് ഫെബ്രുവരി 9 നു താലപ്പൊലി ഉല്‍സവത്തോടെ സമാപിക്കും.ചടങ്ങുകൾക്ക് മാതൃസമിതി പ്രസിഡന്റ് ഷീജ മോഹന്‍, വിവിധ കമ്മിറ്റി ഭാരവാഹികളായ സവിത, ശാന്ത ഹരിദാസന്‍,വസന്ത,ജയ ബാലകൃഷ്ണന്‍,രാധ അപ്പു, മോഹനന്‍ ഈച്ചിത്തറ, ബാബുരാജ്,രമേശന്‍ ചന്തിരത്തില്‍,മുകുന്ദന്‍ എളയച്ചാട്ടില്‍ എന്നിവര്‍ നേതൃത്വം നല്കി
