മൃതദേഹം തിരിച്ചറിഞ്ഞു;
ചാവക്കാട് ബ്ലാങ്ങാട് ദ്വാരക കടൽ തീരത്ത് കണ്ടെത്തിയ മൃതദേഹം മണത്തല ബേബിറോഡ് സ്വദേശിയുടെത്

ചാവക്കാട്:ബ്ലാങ്ങാട് ദ്വാരക കടൽ തീരത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
ചാവക്കാട് മണത്തല ബേബി റോഡ് തച്ചടി ബസാറിൽ തന്നിശ്ശേരി പരേതനായ ശങ്കരൻ മകൻ പ്രേമന്റെ(46) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ കരക്കടിഞ്ഞത്. രണ്ടുദിവസമായി ഇയാളെ കാണാതായിട്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.ഇലക്ട്രിക്കൽ ജോലി ചെയ്യുന്ന പ്രേമൻ അവിവാഹിതനാണ്. മാതാവ്:തങ്ക.സഹോദരങ്ങൾ:മണി,തനുജ,വിജയൻ,ബാലകൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *