വനിതാ കമ്മിഷന്‍  തീരദേശ മേഖല ക്യാമ്പിന്  പുന്നയൂരിൽ തുടക്കം

പുന്നയൂർക്കുളം:തീരദേശത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനായി വനിതാ കമ്മിഷന്‍ 24, 25 തിയ്യതികളിലായി സംഘടിപ്പിക്കുന്ന തീരദേശ മേഖല ക്യാമ്പിന് പുന്നയൂരില്‍ തുടക്കമായി.രാവിലെ  തീരപ്രദേശത്തെ മത്സ്യ തൊഴിലാളികളുടെ വീടുകള്‍ വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചു.
ഈ മേഖലയിലെ വനിതകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും സ്ഥിതി വിലയിരുത്തി.തുടർന്ന് പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേർന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഏകോപന യോഗം വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു.വനിതാ കമ്മിഷന്‍ അംഗം ആർ മഹിളാമണി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി സുരേന്ദ്രൻ, അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, അഡ്വ.പി.കുഞ്ഞായിഷ, സുഹറ ബക്കർ, എ.ആർ അർച്ചന, വിവിധ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.നാളെ രാവിലെ 10ന് ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സംരക്ഷണം കൊടുക്കുന്ന നിയമം 2005 എന്ന വിഷയത്തില്‍ പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കും.വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി സെമിനാർ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *