ലോകകപ്പ്;കടിക്കാട് സ്കൂളിൽ “ഫുട്ബോൾ ആവേശത്തിലേക്ക് ഒരു കിക്കോഫ് ” അരങ്ങേറി.

പുന്നയൂർക്കുളം:ലോകകപ്പ് ഫുട്ബോളിന്റെ വരവറിയിച്ചുകൊണ്ട് കടിക്കാട് സ്കൂളിൽ “ഫുട്ബോൾ ആവേശത്തിലേക്ക് ഒരു കിക്കോഫ് “എന്ന പരിപാടി അരങ്ങേറി. പുന്നയൂർക്കുളം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പി.ധർമ്മൻ കിക്കോഫ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് വി. താജുദ്ദീൻ അധ്യക്ഷനായി.വാർഡ് മെമ്പർ ഷിമോദ് കാട്ടിശ്ശേരി,വടക്കേക്കാട് എസ്.എച്ച്. ഒ. ജസ്റ്റിൻ,ഹെഡ്മാസ്റ്റർ ജയരാജ് പി.എം,ഖാലിദ് വേരൂർ എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ സന്തോഷ് പി. എസ്. സ്വാഗതവും കൺവീനർ സുജിത്ത്.എസ്. അടുക്കത്ത് നന്ദിയും പറഞ്ഞു.ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലെ പതാകയേന്തിയ കുട്ടികളുടെ പ്രകടനം വേറിട്ട അനുഭവമായി.കൂടാതെ മത്സരത്തിൽ വിജയിക്കുന്ന ടീമിനെ പ്രവചിക്കുവാനുള്ള അവസരവും ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *