കാൻസർ നിർണയം;വടക്കേക്കാട് പഞ്ചായത്ത് തല ഉദ്ഘാടനം

വടക്കേക്കാട്:കേരള സർക്കാരിന്റെ കാൻസർ നിർണയ പരിപാടിയായ
ആരോഗ്യം ആനന്ദത്തിന്റെ വടക്കേക്കാട് പഞ്ചായത്ത് തല ഉദ്ഘാടനം  പ്രസിഡന്റ്‌ എൻ എം കെ നബീൽ  നിർവഹിച്ചു. സ്ത്രീകളിലെ ഗർഭാശയ ഗള കാൻസർ , ബ്രസ്റ്റ് കാൻസർ എന്നിവ നേരത്തെ കണ്ടെത്തുന്നതിനായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് അതിൽ നിന്നും സാധ്യതയുള്ളവരെ കണ്ടെത്തുന്നതാണ് പരിപാടിയുടെ ലക്‌ഷ്യം. അതിനോടാനുബന്ധിച്ചു പാപ്സ്മിയർ കളക്ഷൻ ക്യാമ്പും പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടി പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ജിൽസി ബാബു, ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഷീദ്,ക്ഷേമ കാര്യം സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ രുഗ്മ്യ സുധീർ എന്നിവർ പങ്കെടുത്തു. വടക്കേക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ വെച്ച് നടന്ന ക്യാമ്പിന്  ഗൈനക്കോളജിസ്റ്റ് ഡോ. ശ്രീകല നേതൃത്വം വഹിച്ചു. പുന്നയൂർകുളം ശാന്തി ഹോസ്പിറ്റലിന്റെ സഹകരണത്തോട് കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. മുപ്പതോളം സാമ്പിളുകൾ ശേഖരിച്ചു പരിശോധനക്കായി അയച്ചു. സൂപ്രണ്ട് ഡോ.നിത, ഹെൽത്ത് സൂപ്പർവൈസർ ബിജോഷ്, ഹെൽത്ത് ഇൻ സ്പെക്ടർ അശോകൻ പി ,ജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത്ത്,  അൻവർ ഷരീഫ് എന്നിവർ നേതൃത്യം നല്കി.

Leave a Reply

Your email address will not be published. Required fields are marked *