ചാവക്കാട്: എം.ആർ.ആർ.എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. എൻ.കെ അക്ബർ എം എൽ എ സല്യൂട്ട് സ്വീകരിച്ചു .
ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ എ.പ്രതാപ് കേഡറ്റുകൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ വാർഡ് കൗൺസിലർ എം.ബി പ്രമീള, പ്രിൻസിപ്പാൾ എം.ഡി ഷീബ,ഹെഡ്മിസ്ട്രസ് എം.സന്ധ്യ ,പി ടി എ പ്രസിഡന്റ് ഷൈബി വത്സൻ,എക്സിക്യൂട്ടീവ് അംഗങ്ങളായ ലത്തീഫ്,നിഷ ഉണ്ണി,ജയശ്രീ പി എൻ , സിവിൽ പോലീസ് ഓഫീസർ അബൂബക്കർ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുനീഷ് കെ തോമസ്, അഞ്ജലി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
