പുന്നയൂർക്കുളം:തൃശൂർ അതിരൂപത വൈദികൻ റവ. ഫാ.ഡോ.ആന്റണി കൊള്ളന്നൂർ (69)അന്തരിച്ചു. ആറ്റുപുറം കൊള്ളന്നൂർ തോമസ്-റോസ ദമ്പതികളുടെ മകനാണ്.സീറോ മലബാർ മേജർ ആർക്കിഎപ്പിസ്‌ക്കോപ്പൽ കൂരിയ മുൻചാൻസലറായിരുന്നു.മനക്കൊടി സാവിയോ ഹോമിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ച് വരികയാണ് അന്ത്യം.ആറ്റുപുറം സെൻ്റ് ആന്റണീസ് പള്ളിയിൽ സംസ്കാരം നടത്തി.
1982-ൽ മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ച് വടക്കാഞ്ചേരി, കൊട്ടേക്കാട് എന്നീ ഇടവകകളിൽ സഹവികാരിയായും വാടാനപ്പിള്ളി, ഏങ്ങണ്ടിയുർ എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. കല്യാൺ രൂപത സ്ഥാപിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.ആലുവ കർമ്മൽ സെമിനാരിയിൽ ഇംഗ്ലീഷ് അദ്ധ്യാപകനായും സീറോ മലബാർ സഭ യുടെ അഡ്മിനി സ്‌ട്രേട്ടർ ആയും മേജർ ആർച്ച് ബിഷപ്പ് മാർ വർക്കി വിതയത്തിലിന്റെയും മാർ ജോർജ് ആലഞ്ചേരിയുടെയും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടണ്ട്. തൃശൂർ അതിരൂപത കച്ചേരിയിൽ ജൂഡിഷറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ :കെ.ടി. യോഹന്നാൻ(റിട്ട:പൊതുമരാമത്ത് വകുപ്പ്ഉദ്വാഗസ്ഥൻ),കെ.ടി സൈമൺ (ട്രസ്റ്റി.സെന്റ് ആന്റണിസ് പള്ളി,ആറ്റുപുറം), പരേതയായ കൊച്ചുമേരി
ഫാ.ആൻ്റണി കൊള്ളന്നൂർ അന്തരിച്ചു
