കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഭരണി മഹോത്സവം നാളെ

ചാവക്കാട്: കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവം നാളെ ആഘോഷിക്കും.രാവിലെ വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി ശ്രീപതി എബ്രാന്തിരി മുഖ്യകാർമ്മീകത്വം വഹിക്കും. ഉച്ചയ്ക്ക് 1 ന് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് തുടർന്ന് വിവിധ ദേശങ്ങളിൽ നിന്നുള്ള പ്രാദേശിക പൂരങ്ങളുടെ എഴുന്നള്ളിപ്പ്, നടക്കൽ പറ,6.30 ന് ദീപാരാധന,വൈകിട്ട് 7.30 ന് പള്ളിവാൾ എഴുന്നള്ളിപ്പ്,രാത്രി 10 ന് കുളം പ്രദക്ഷിണം എന്നിവയുണ്ടാകുമെന്ന് ഭാരവാഹികളായ
ചെയർമാൻ രാധാകൃഷ്ണൻ കാക്കശ്ശേരി,സെക്രട്ടറി എ.ആർ ജയൻ, ട്രഷറർ കെ.ബി പ്രേമൻ എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *