വടക്കേക്കാട് പഞ്ചായത്തിൽ മഴക്കാലപൂർവ്വ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം നടന്നു

വടക്കേക്കാട്:ഗ്രാമ പഞ്ചായത്തിൽ മഴക്കാലപൂർവ്വ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗവും തുടർപ്രവർത്തനങ്ങളുടെ ആസൂത്രണ ചർച്ചയും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൽസി ബാബു അദ്ധ്യക്ഷത വഹിച്ച യോഗം പ്രസിഡൻ്റ് നബീൽ എൻ എം കെ  ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് സാമൂഹികാരോഗ്യകേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ സി. രാജൻ ആമുഖ പ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ പി.ജി അശോകൻ വിഷയാവതരണം നടത്തി. യോഗത്തിൽ ആശ പ്രവർത്തകർ, അംഗൺവാടി പ്രവർത്തകർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ  ചെയർപേഴ്സൺ,മെമ്പർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ സന്നദ്ധ പ്രവർത്തകർ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വികസന കാര്യ ചെയർമാൻ ശ്രീധരൻ മാക്കാലിക്കൽ സ്വാഗതവും സീനിയർ ക്ലർക്ക് ശ്രീശശികമാർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *