വിനായക സേവാ സംഘം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

വടക്കേക്കാട്:ഞമനേങ്ങാട് ശ്രീ വിനായക സേവാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി എട്ടാം വാർഷികം ആഘോഷിച്ചു. കരുവമ്പായി സെൻ്ററിൽ നടന്ന ചടങ്ങിൽ റിട്ട. സുബേദാർ മേജർ ലഫ്റ്റനൻ്റ് ടി.കെ ജോൺസൺ പതാക ഉയർത്തി.തുടർന്ന് മധുര വിതരണവും സേവാ സംഘം അംഗത്വ വിതരണവും നടന്നു. ഭാരവാഹികളായ വിജയൻ, സുഭാഷ് വെങ്കളത്ത്, കെ.പ്രവീൺ, സബീഷ്പൂത്തോട്ടിൽ, വി.രാഗിൽ, ജയൻ, ഇ.എസ് നിമേഷ്  തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *