ഗൂരുവായൂർ ഗസ്റ്റ് ഹൗസ്  ഉൽഘാടനം 19 ന്; സംഘാടകസമിതി രൂപീകരിച്ചു


ഗുരുവായൂർ:ഫെബ്രുവരി 19 ന് ഗൂരുവായൂരിലെ സർക്കാർ ഗസ്റ്റ് ഹൗസ് ടൂറിസം- പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യും. ഉൽഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിനുവേണ്ടിയുള്ള സംഘാടകസമിതി രൂപികരണയോഗം ഗുരുവായൂർ എം.എൽ എ , എൻ.കെ അക്ബർ ഉൽഘാടനം ചെയ്തു. ഗുരുവായൂർ സഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ വിജയൻ, ഗൂരുവായൂർ നഗരസഭ വൈ. ചെയർപേഴ്സൺ കെ.കെ ജ്യോതി രാജ്, മുൻ ഗുരുവായൂർനഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഗൂരുവായൂർ നഗരസഭ സ്ഥിരസമിതി അധ്യക്ഷൻമാരായ ഷാനി റെജി, വി അനൂപ്, എ.ടി ഹംസ,ബിന്ദു അജിത്ത് കുമാർ, രതി ജനാർദ്ധനൻ, ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മനോജ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *