തൃശ്ശൂർ :ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി ശിഖ സുരേന്ദ്രന്‍ ഐ.എ.എസ് ഔദ്യോഗികമായി ചുമതലയേറ്റു. 2018 കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ് ശിഖ സുരേന്ദ്രൻ. മുൻപ് ജില്ലാ ഡവലപ്മെന്റ് കമ്മിഷണറായി തൃശൂരിൽ പ്രവർത്തിച്ചിട്ടുണ്ട്. ടൂറിസം ഡയറക്‌ടറായും കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ (കെടിഡിസി) മാനേജിങ് ഡയറക്ടറുമായിരിക്കെയാണ് തൃശൂരിലേക്കുള്ള നിയമനം.സ്‌ഥലംമാറുന്ന കലക്‌ടർ അർജുൻ പാണ്ഡ്യൻ ഇന്നു രാവിലെ 9.30ന് പുതിയ കലക്ടർ ശിഖ സുരേന്ദ്രനു ചുമതല കൈമാറി. ജില്ലയുടെ ചുമതലയേൽക്കുന്ന 48-ാം കലക്ടറാണ്. 2023ൽ സ്‌ഥലം മാറിപ്പോയ ഹരിത വി.കുമാറിനു ശേഷം ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തെത്തുന്ന വനിതാ കലക്ടറുമാണ് ശിഖ സുരേന്ദ്രൻ
ജില്ലാകളക്ടർ ശിഖ സുരേന്ദ്രന്‍ ഐ.എ.എസ് ചുമതലയേറ്റു
