മണികണ്ഠേശ്വരത്ത് വാഹനാപകടം രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഒരാളുടെ നില അതീവഗുരുതരം.

വടക്കേക്കാട് :മണികണ്ഠേശ്വരത്ത് വാഹനാപകടം രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഒരാളുടെ നില അതീവഗുരുതരം. ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റ രണ്ടു പേരും വടക്കേക്കാട് സ്വദേശികളാണ്.
ഇന്ന് വൈകിട്ട് നാലരയോടെ മണികണ്ഠേശ്വരത്ത് വച്ചാണ് അപകടം. എരമഗലം സ്വദേശി ഓടിച്ച ഫോർച്യൂണർ കാറിൽ ബൈക്ക് ഇടിച്ചാണ് അപകടം.ഇടിയുടെ ആഘാതത്തിൽ റോഡ് അരികിൽ താമസിക്കുന്ന തെക്കേപ്പാട്ടിൽ മുഹമ്മദാലിയുടെ വീട്ടിലേക്ക് ബൈക്കിലുള്ളവർ തെറിച്ചു വീണു.ഇരു വാഹനങ്ങളും നാരങ്ങാടി ഭാഗത്ത് നിന്നും വരികയായിരുന്നു.വലതു ഭാഗത്തെ റോഡിലേക്ക് കാറ് തിരിച്ചനെ തുടർന്ന് ഒപ്പം അമിതവേഗതയിൽ വന്നിരുന്ന ബൈക്ക് ഇടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *