പുന്നയൂർക്കുളം:എൻ ഡി എ വടക്കേക്കാട് ഡിവിഷൻ
ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി മോനിഷ സജീവ് പര്യടനം നടത്തി.
അകലാട് സുബ്രമണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തു നിന്ന് രാവിലെ 9 ന് ആരംഭിച്ച പര്യടനം പുന്നയൂർക്കുളം,വടക്കേക്കാട് പുന്നയൂർപഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് വൈകീട്ട് 6 ന് ആൽത്തറ കുണ്ടനിയിൽ സമാപിച്ചു.ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് കെ സി രാജു, ദിനേഷ് ഈച്ചിത്തറ,ദിലീപ് കിളിയംപറമ്പിൽ,ബിനേഷ് തറയിൽ,സുമേഷ് കടിക്കാട്,
ബ്ലോക്ക് സ്ഥാനാർത്ഥികളായ സുജയൻ മാമ്പുള്ളി, മനിത ബിനേഷ്, സ്മിത സജീഷ്, നിർമ്മല മണികണ്ഠൻ,സംഗീത മനോജ്,അഷിത സുഭാഷ് എന്നിവരും സ്ഥാനാർത്ഥികളോടൊപ്പം പര്യടനത്തിൽ പങ്കെടുത്തു
എൻ ഡി എ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പര്യടനം നടത്തി
