പെരുമ്പിലാവിൽ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണശ്രമം

പെരുമ്പിലാവ് :ആൽത്തറയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണശ്രമം.ആൽത്തറ
ജുമാമസ്ജിദ് സമീപം താമസിക്കുന്ന നടുവിൽ പാട്ട് ആമിനകുട്ടിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്.വീട്ടിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു.വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് രണ്ട് റൂമുകളിലെ അലമാരകൾ തുറന്ന് വസ്ത്രങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്.പിറകുവശത്തെ ഗ്രില്ലും തകർത്തിട്ടുണ്ട്.വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി മേഖലയിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *