എളവള്ളി :എസ്.എൻ.ഡി.പി. യോഗം ഗുരുവായൂർ യൂണിയൻ
എളവള്ളി പഞ്ചയത്ത് മേഖല നേതൃത്വ യോഗം പറക്കാട് ശാഖ ഗുരുമന്ദിരത്തിൽ യൂണിയൻ പ്രസിഡണ്ട് പി.എസ്. പ്രേമാനന്ദൻ ഉൽഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി പി. എ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗം വിമലാനന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സെപ്തംബർ 7 ന് 171-ാമത് ഗുരുദേവ ജയന്തി ശാഖകളിൽ വിവിധങ്ങളായ പരിപാടികളോടെ ആഘോഷിക്കും. സെപ്തംബർ 21 ന് ഗുരു സമാധി യൂണിയനിൽ 5 ദിവസത്തെ ആചരണം നടത്തുവാൻ തീരുമാനിച്ചു. ഡയറക്ടർ ബോർഡ് അംഗം പി.പി. സുനിൽകുമാർ, യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് രമണി ഷൺമുഖൻ, സെക്രട്ടറി ശൈലജകേശവൻ, യൂണിയൻ കൗൺസിലർ കെ.കെ. രാജൻ.പറക്കാട് ശാഖ സെക്രട്ടറി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
എസ്.എൻ.ഡി.പി എളവള്ളി പഞ്ചയത്ത് മേഖല നേതൃത്വ യോഗം
