കേരളത്തിൽ പിണറായി സർക്കാർ മദ്യവും മയക്കുമരുന്നും ഒഴുക്കി ;  വി.കെ ശ്രീകണ്ഠൻ എംപി

ഗുരുവായൂർ:കേരളത്തിൽ മദ്യവും മയക്കുമരുന്നുംഒഴുക്കി ജന്മം നല്കിയ മാതാവിനു പോലും രക്ഷയില്ലാത്ത സാഹചര്യം പിണറായി സർക്കാർ ഉണ്ടാക്കിയെന്ന് വി. കെ. ശ്രീകണ്ഠൻ എം. പി.ഗുരുവായൂരിൽ യു ഡി എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ആർ.വി. അബ്ദുൾ റഹീം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, മുൻ മന്ത്രിയും ഗുരുവായൂർ മുൻ എം.എൽ.എ യുമായ പി. കെ. കെ ബാവ,ഡിസിസി പ്രസിഡന്റ്‌ ജോസഫ് ടാജറ്റ്,കെപിസിസി ജനറൽ സെക്രട്ടറി മാരായ ഒ. അബ്ദുൾ റഹിമാൻ കുട്ടി, ജോസ് വളളൂർ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ്‌ സി. എ. മുഹമ്മദ്‌ റഷീദ്, കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ്‌ സി. വി. കുര്യാകോസ്, കെ. വി. ഷാനവാസ്‌, എ.എസ് സൂരജ് എന്നിവർ സംസാരിച്ചു.
സ്ത്രീകളടക്കം നൂറുകണക്കിന് പേർ പങ്കെടുത്ത സദസ്സിനെ സ്ഥാനാർഥി സി. എച്ച്. റഷീദ് സംബോധന ചെയ്തു.യു. ഡി. എഫ് ന്റെ വിജയം സുനിശ്ചിതമാണെന്ന് റഷീദ് പറഞ്ഞു.സി.എ.ഗോപപ്രതാപൻ (ചെയർമാൻ),ജലീൽ വലിയകത്ത്  (വർക്കിംഗ്‌ ചെയർമാൻ),ആർ. പി.ബഷീർ – (കൺവീനർ),വി.കെ.ഫസലുൽ അലി, അരവിന്ദൻ പല്ലത്ത് (കൺവീനർമാർ), ആർ. വി. അബ്ദുൾ റഹീം(ട്രഷറര്‍) എന്നിവർ ഭാരവാഹികളായ 201 പേർ അടങ്ങിയ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *