തൃശൂർ: ആവേശം വാനോളം വി തറി പൂരത്തിൻ്റെ പൂരമായ തൃശൂർ പൂരം. വടക്കുംനാഥൻ്റെ മണ്ണിൽ വിശ്വസൗന്ദര്യത്തിൻ്റ മാസ്മരിക പൂരം ആസ്വദിക്കാൻ പൂരപ്രേമികൾ ഒഴുകിയെത്തി.വാദ്യഘോഷങ്ങളുടെ പെരുമഴയിൽ, ആനകളുടെ ഏഴഴകിൽ കുടമാറ്റത്തിൻ്റെ നിത്യവിസ്മയത്തിൽ പുരുഷാരങ്ങൾഒഴുകിയെത്തി.തേക്കിൻകാട് മൈതാനിയിൽ തിങ്ങി നിറഞ്ഞ ആബാലവൃദ്ധം ജനതയും ആവേശം ഏറ്റുവാങ്ങി.സ്ത്രീകളുടെ സാനിധ്യവും ശ്രദ്ധേയമായി. രാവിലെ ചെറു പൂരങ്ങളുടെ വരവേടെ ശക്തൻ്റെ തട്ടകംപൂരത്തിലമർന്നു തുടങ്ങി. നെയ്തലക്കാവിലമ്മ തുറന്നിട്ട ഗോപുരത്തിലെത്തി വടക്കു നാഥൻ്റെ സന്നിധിയിലേക്ക് കണിമംഗലം ശാസ്താവ് ആദ്യം പ്രവേശിച്ചു.ചെറു ക്ഷേത്രങ്ങളുടെ പൂരം നഗരത്തിൽ പ്രവേശിച്ചതോടെ വൈവിധ്യത്തിൻ്റെ ആഘോഷമായത് മാറി.ഘടക പൂരങ്ങൾ ഒന്നൊന്നായി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രയാണം തുടങ്ങിയതോടെ പഞ്ചവാദ്യവും പാണ്ടിമേളവും നാഗസ്വരവും ഓരോ ഘടകപൂരങ്ങളിലും വാ ദ്യവിസ്‌മയം തീർത്തു. പനമുക്കും പിള്ളി, ചെമ്പൂ ക്കാവ്, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യ ന്തോൾ, നെയ്തലക്കാവ് വിഭാഗങ്ങളുടെ ഘടക പൂരങ്ങൾ ഒന്നിന് പിറകെ ഒന്നായി നഗരത്തിലെത്തി വടക്കുന്നാഥനെ വണങ്ങി മടങ്ങി. എട്ട് ഘടക പൂരങ്ങളിലായി 71 ഗജവീരന്മാരാണ് അണിനിരന്നത്. പൂരത്തിൻ്റെ പ്രധാനികളായ
തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാരുടെ ആഗമനത്തോടെയാണ് പൂരം പൂരമായത്.രാവിലെ മഠത്തിൽ വരവിന്റെ വാദ്യമാധുര്യത്തോടെ തിരുവമ്പാടി ഭഗവതി പുറപ്പെടുന്നതു കാണാൻ പതിനായിരങ്ങൾ പഴയ നടക്കാവിലെത്തി. കൊമ്പൻ തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി. പ്രമാണി കോങ്ങാട് മധു തിമിലയിൽ ആദ്യതാളമിട്ട് വാദ്യവേഗത്തിൻ്റെ ചരടുമുറുക്കി ഉച്ചയ്ക്ക് 12ന് പാറമേക്കാവിലമ്മയുടെ പ്രൗഢമായ പുറപ്പാട്. കൊമ്പൻ ഗുരുവായൂർ നന്ദൻ കോലമേന്തി. പാറമേക്കാവിൻ്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻമാരാർ നേതൃത്വം
നൽകി. ചെമ്പട കഴിഞ്ഞ് ഇലഞ്ഞിത്തറയിൽ ഉച്ചയ്ക്ക് കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ നാലുമണിക്കൂർ നീണ്ട
പാണ്ടിമേളം ഇരമ്പിയാർത്തു. തിരുവമ്പാടി ഭഗവതിയുടെ മഠത്തിലേക്കുള്ള പുറപ്പാട്
രാവിലെ എട്ടിന് ആരംഭിച്ചു.
ബ്രഹ്മസ്വം മഠത്തിലേക്കെത്തിയ ഭഗവതിയെ നിറപറയും നിലവിളക്കുമായി എതിരേറ്റു. ഇറക്കിപൂജയ്ക്കുശേഷം തിരുവ
മ്പാടിയുടെ മഠത്തിൽ വരവ് തുടങ്ങി.എഴുന്നള്ളിപ്പ് നായ്ക്കനാലിലെത്തിയതോടെ
ഗജവീരന്മാരുടെ എണ്ണം 15 ആയി. ചേരാനെല്ലൂർ ശങ്കരൻകുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം കഴിഞ്ഞാണ് തിരുവമ്പാടിതെക്കോട്ടിറക്കത്തിനെത്തിയത്. അപ്പുറത്ത് ഉച്ചയ്ക്ക് 12ന് ചെറിയപാണി കൊട്ടി പാറമേക്കാവിലമ്മ എഴുന്നള്ളി. ക്ഷേത്രമുറ്റത്ത് മേളം മുറുകിയതോടെ ആസ്വാദകർ ഇളകിയാടി.ഉച്ചയ്ക്ക് രണ്ടരയോടെ ഇലഞ്ഞിത്തറയിലെത്തി
തുറന്നുപിടിച്ചു.വൈകിട്ട് അഞ്ചിനുശേഷം പാറമേക്കാവാണ് ആദ്യം തെക്കേഗോപുനട വഴി ഇറങ്ങിയത്. അഞ്ചേമുക്കാലോടെ തിരുവമ്പാടി ഭഗവതി ഗോപുരം കടന്നെത്തി.അൽപ്പസമയത്തിനകം രാജപ്രതിമയെ വണങ്ങി പാറമേക്കാവ് ഭഗവതിയും മുഖാ മുഖത്തിനെത്തി. പാറമേക്കാവിന്റെ ഏഴ് ആനകൾ എം.ഒ. റോഡിലെ രാജപ്രതിമയെ വലംവച്ച് തിരികെ സ്വരാജ് റൗണ്ടിലെത്തി തെക്കേഗോപുരത്തിന് അഭിമുഖമായി നിരന്നു. തിരുവമ്പാടിയുടെ 15 ആനകൾ മുഖാമുഖം നിന്നതോടെ ദേവസോദരിമാരുടെ കൂടിക്കാഴ്ച്ചയ്ക്കു തുടക്കമായി. തുടർന്ന് വർണക്കുടമാറ്റം. സൂര്യൻ പടിഞ്ഞാറോട്ട് ചാഞ്ഞ അഞ്ചരയോടെ കുടമാറ്റത്തിനു തുടക്കമായി.പുരുഷാരം ആർത്തു വിളിച്ചു. വർണക്കുടകളുടെ മത്സരത്തിൽ വിടർന്നത് രാമനും രാംലല്ലയും അടക്കം വൈവിധ്യമാർന്നവർണ്ണക്കുടകൾ.
രാത്രി 11.30ന് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ മഠത്തിൽനിന്ന് മൂന്ന് ആനയുടെ എഴുന്നള്ളിപ്പ് ആരംഭിച്ചു.ഇന്ന് പുലർച്ചെ 2.30ന് നായ്ക്കനാൽ പന്തലിൽ എഴുന്നള്ളിപ്പ് അവസാനിച്ചു.പുലർച്ചെ നാല് മണിയോടെ നടക്കേണ്ട പ്രധാന വെടിക്കെട്ട് മൂന്ന് മണിക്കൂർ വൈകി ഏഴ് മണിയോടെയാണ് ഇത്തവണ നടന്നത്.ഇത് പൂരപ്രേമികളെ നിരാശരാക്കി. രാത്രിയിൽ ആസ്വദിക്കേണ്ട വെടിക്കെട്ട് പകൽ വെളിച്ചത്തിൽ നടത്തിയതിൽ പൂരപ്രേമികളിൽ കടുത്ത അമർഷം ഉണ്ടാക്കി.പൊലീസ് നിയന്ത്രണം കടുപ്പിച്ചതാണ് വെടിക്കെട്ട്ഏറെ വൈകാൻ കാരണമെന്ന് തിരുവമ്പാടി,പാറമേക്കാവ് ദേവസ്വങ്ങൾ ആരോപിച്ചു
പൂരം…പൊടിപൂരം, വടക്കുംനാഥൻ്റെ മണ്ണിൽ വിശ്വസൗന്ദര്യത്തിൻ്റ മാസ്മരിക പൂരം
