ചാവക്കാട്:നാലകത്ത് ചാന്തിപുറത്ത് ഹൈദ്രോസ് കുട്ടി മുപ്പരുടെ സ്മരണകളുണർത്തി നടന്ന നേര്‍ച്ചയിലെ പ്രധാന കാഴ്ച്ചയായ താബൂത്ത് കാഴ്ച്ചക്ക് സാക്ഷ്യം വഹിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി.തിങ്കളാഴ്ച രാവിലെ ചാവക്കാട് പഴയ പാലത്തിന് സമീപത്ത് നിന്നാണ് പഴയപാലം കൂട്ടായ്മ്മയുടെ താബൂത്ത് കാഴ്ച്ച പുറപ്പെട്ടത്.ടിപ്പുവിന്‍റെ സൈന്യവുമായി ഏറ്റുമുട്ടി ധീര രക്തസാക്ഷ്യം വഹിച്ച തന്‍റെ പടനായകന് സാമൂതിരി നല്‍കിയ വീരോചിതമായ ബബറടക്കം അനുസ്മരിപ്പിച്ച് മുട്ടുംവിളി, കോല്‍ക്കളി,അറബനമുട്ട് തുടങ്ങിയ വാദ്യമേളങ്ങളോടെ പുറപ്പെട്ട താബൂത്ത് കാഴ്ച്ച ചാവക്കാട് നഗരം ചുറ്റി 11 മണിയോടെ ജാറത്തില്‍ എത്തി.ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബറിന് മുകളില്‍ താബൂത്ത് സ്ഥാപിച്ചു.തുടര്‍ന്ന് പാരമ്പര്യാവകാശികളായ ബ്ലാങ്ങാട് കറുത്ത കുടുംബാംഗങ്ങള്‍ താണി മരങ്ങളില്‍ കയറി മരപ്പൊത്തുകളില്‍ മുട്ടയും,പാലും നിക്ഷേപിച്ചു.ബ്ലാങ്ങാട് നിന്നുള്ള കൊടിയേറ്റ കാഴ്ച്ച പതിനൊന്ന് മണിക്ക് തന്നെ പള്ളിയങ്കണത്തിൽ എത്തി കൊടിയേറ്റി.ചാവക്കാട് ടൗൺ,തിരുവത്ര പുത്തന്‍കടപ്പുറം എന്നിവടങ്ങളില്‍ നിന്നുള്ള കൊടിയേറ്റ കാഴ്ച്ചകള്‍ ജാറം അങ്കണത്തില്‍ എത്തിച്ചേർന്നതോടെ ചന്ദന്ദനക്കുടം നേർച്ച വർണ്ണാഭമായി.ചാവക്കാട് എസ്എച്ച്ഒ വിപിൻ കെ.വേണുഗോപാലിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.ഇസ്മായിൽ,വൈസ് പ്രസിഡന്റുമാരായ കെ.സി.നിഷാദ്,ടി.കെ.മുഹമ്മദാലി,ജനറൽ സെക്രട്ടറി കെ.വി.ഷാനവാസ്,ജോയിൻ സെക്രട്ടറിമാരായ കെ.സക്കീർ ഹുസൈൻ,എ.ഹൈദ്രോസ്,ട്രഷറർ ടി.കെ.അലി ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഹൈദ്രോസ് കുട്ടി മുപ്പരുടെ സ്മരണകളുണർന്ന
Related Posts
മൂക്കുതല കണ്ണേങ്കാവ് പൂരം നാളെ;വെടിക്കെട്ടിന് അനുമതി ലഭിച്ചു
- admin
- January 15, 2026
- 0
എരമംഗലം:ദാരികനെ വധിച്ച് സംഹാര താണ്ഡവമാടി തൻ്റെ പ്രജകളെ സംരക്ഷിച്ചു വരുന്നമൂക്കുതലയിൽ വാണരളുന്ന കണ്ണേങ്കാവ് ഭഗവതിയുടെ പൂരമഹോത്സവത്തിന് നാടൊരുങ്ങി.കരിങ്കാളി വരവുകൊണ്ടും ആവേശമുണർത്തുന്നവെടിക്കെട്ടുകൊണ്ടും പ്രശസ്തമായ മൂക്കുതലകണ്ണേങ്കാവ് ഭഗവതിക്ഷേത്രത്തിലെ പൂരംവെള്ളിയാഴ്ച ആഘോഷിക്കും..പതിനായിരക്കണക്കിന് ഭക്തജനങ്ങളുംഉത്സവപ്രേമികളും സാക്ഷ്യം വഹിക്കുന്നപൂരത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.മൂന്ന് […]
നാഷണല്‍ ഹൈവേ വികസനം;കുടിവെള്ള വിതരണം തടസ്സപ്പെട്ടാല്‍ കര്‍ശന നടപടി-എം എൽ എ
- Ramesh Chembil
- January 13, 2025
- 1
ചാവക്കാട്:നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് മൂലം കുടിവെള്ളം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബറിന്റെ അദ്ധ്യക്ഷതയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍,കേരള വാട്ടര്‍ അതോറിറ്റി,നാഷണല്‍ ഹൈവേ അതോറിറ്റി,കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവരുടെ […]
ഐ വി ലീഗ് മിനി മാരത്തൺ റൺസ് വിജയികളായപിതാവിനും പുത്രനും സ്വീകരണം
- Ramesh Chembil
- October 6, 2024
- 0
പുന്നയൂർക്കുളം:കൊച്ചി കാക്കനാട്ട് നടന്ന ഐ വി ലീഗ് മിനി മാരത്തൺ റൺസ് വിജയികളായ എസ്.കെ. ഖാലിദ്, അംജദ് ഖാലിദ് എന്നിവർക്ക് അഭയം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്വീകരണം നൽകി.വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ […]
