ചാവക്കാട്:ഒരുമനയൂർ മുസ്ലിം എജ്യുക്കേഷൻ സെൻ്ററിൻ്റെ നാൽപത്തി അഞ്ചാംവാർഷികാഘോഷവും,യാത്രയയപ്പ് സമ്മേളനവും നവീകരിച്ച ഗേറ്റ്,ഓഡിറ്റോറിയം,ഗ്രൗണ്ട് എന്നിവയുടെ ഉദ്ഘാടനവും ഒരുമനയൂർ ഇസ്ലാമിക് ഹൈസ്കൂൾ അങ്കണത്തിൽ വെച്ച് കേരള പുരാവസ്തു രജിസ്ട്രേഷൻ വകുപ്പുമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു.എൻ.കെ.അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു.ഒരുമനയൂർ മുസ്ലിം എജുക്കേഷൻ സെന്റർ പ്രസിഡൻ്റ് എ.കെ.അബ്ദുൾ ഹമീദ് ഹാജി സ്വാഗതവും,ജനറൽ സെക്രട്ടറി എൻ.കെ.അബ്ദുൾ വഹാബ് റിപ്പോർട്ടും അവതരിപ്പിച്ചു.മുൻ ഓട്ടോകാസ്റ്റ് ചെയർമാൻ സി.എച്ച്.റഷീദ് ഡോക്യൂമെൻ്ററി പ്രകാശനം ചെയ്തു.വിരമിക്കുന്ന സ്കൂൾ അദ്ധ്യാപിക നിഷ ഫ്രാൻസിസിനെ ആദരിച്ചു.സ്കൂൾ മാനേജർ പി.കെ.ജമാലുദ്ധീൻ പെരുമ്പാടി,ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആഷിത,ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻ്റ് വിജിത സന്തോഷ്,നൗഷാദ് അഹമ്മു,അബ്ദുള്ള മോൻ,സി.ബദറുദ്ധീൻ,പി.കെ.ഹമീദ് കുട്ടി ഹാജി,പ്രിൻസിപ്പൽ എ.റ്റി.മുജീബ് തുടങ്ങിയവർ സംസാരിച്ചു.
Related Posts
ചാവക്കാട് ബീച്ചിൽ 800 ഗ്രാം ഹാഷിഷ് ഓയിൽ വിൽപന നടത്താൻ എത്തിയ രണ്ടുപേർ അറസ്റ്റിൽ
- Ramesh Chembil
- August 13, 2024
- 0
ചാവക്കാട്:ബീച്ച് പരിസരങ്ങളിൽ മാരക മയക്കുമരുന്നായ 800 ഗ്രാം ഹാഷിഷ് ഓയിൽ വിൽപന നടത്താൻ എത്തിയ രണ്ടു യുവാക്കളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് വട്ടേക്കാട് രായംമരക്കാർ വീട്ടിൽ മുഹ്സിൻ ,വട്ടേക്കാട് അറക്കൽ വീട്ടിൽ […]
പരൂർ പടവിൽനിക്ഷേപിക്കാൻ കൊണ്ടുവന്ന മത്സ്യ കുഞ്ഞുങ്ങളെ കർഷകർ തിരിച്ചയച്ചു
- Ramesh Chembil
- July 6, 2025
- 0
പുന്നയൂർക്കുളം:പരൂർ പടവ് പാടശേഖരത്തിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന മത്സ്യ കുഞ്ഞുങ്ങൾക്ക് വലിപ്പം കുറഞ്ഞതിനാൽ കർഷകർ തിരിച്ചയച്ചു.ഒരു നെല്ലും മീനും പദ്ധതി പ്രകാരം പരൂർ പാടശേഖരത്തിലെ 750 ഏക്കറോളം വരുന്ന പാടശേഖരത്തിൽ നഴ്സറി പോലും ഇല്ലാതെ ചെയ്യുന്ന […]
ഗുരുവായൂരിൽ എൻ കെ അക്ബർ വിജയിച്ചു
- admin
- May 4, 2026
- 0
ഗുരുവായൂർ:ലീഗിനെ ഇത്തവണയും ഗുരുവായൂർ കൈവിട്ടു.ഗുരുവായൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എൻ കെ അക്ബർ വിജയിച്ചു.1444 വോട്ടിൻ്റെ ലീഡിലാണ് വിജയം.വോട്ട് നില എൻ കെ അക്ബർ66069 വോട്ടും സി എച്ച് റഷീദ് 64071 വോട്ടും,ബി ഗോപാലകൃഷ്ണൻ 28947 […]
