മന്നലാംകുന്ന് ജി എഫ് യു പി സ്കൂൾ സമ്പൂർണ്ണ സ്മാർട്ടാകുന്നു; ഉദ്ഘാടനം 26 ന്

പുന്നയൂർ: ഗ്രാമപഞ്ചായത്ത് മന്നലാംകുന്ന് ജി എഫ് യു പി സ്കൂളിൽ നടപ്പാക്കുന്ന സമ്പൂർണ്ണ സ്മാർട്ട് സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ 26 ന് രാവിലെ 10 ന് എൻ.കെ അക്ബർ എം എൽ എ നിർവഹിക്കും.പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.2020ൽ അധികാരത്തിൽ വന്ന പുന്നയൂർ പഞ്ചായത്ത് ഭരണസമിതി പൊതു വിദ്യാഭ്യാസ മേഖലയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി വിദ്യാലയങ്ങളുടെ ഭൗതിക – അക്കാദമിക പുരോഗതിക്കായി വൻതോതിൽ ഫണ്ടുകൾ ചിലവഴിച്ച്  പദ്ധതികൾ നടപ്പാക്കി കൊണ്ടിരിക്കുകയാണ്.
അതിൻ്റെ ഭാഗമായി
മന്നലാംകുന്ന് ജി എഫ് യു പി സ്കൂളിൽ കഴിഞ്ഞവർഷം 15 ലക്ഷം രൂപയും ഈ വർഷം 40 ലക്ഷം രൂപയും ഉൾപ്പെടെ 55 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച് സ്മാർട്ട് സ്കൂൾ നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതി പ്രവർത്തനം പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു.  ക്ലാസ് റൂമുകൾ പൂർണ്ണമായും ഉപയോഗപ്പെടുത്താവുന്ന തരത്തിൽ എല്ലാ ക്ലാസ് റൂമുകളിലും ടൈൽ വിരിച്ച് സീലിംഗ് ചെയ്ത് മനോഹരമായി പെയിന്റിങോടെ കെട്ടിട നവീകരണവും,ബെഞ്ചും ഡസ്കുമടക്കം പുതിയ ഫർണിച്ചറുകളും, മുഴുവൻ ക്ലാസ് റൂമുകളിലും പ്രൊജക്ടറും. സ്ക്രീനും, ലാപ്ടോപ്പും, ഇൻറർനെറ്റ് കണക്ടിവിറ്റിയും, കേന്ദ്രീകൃത സൗണ്ട് സിസ്റ്റവും ഉൾപ്പെടെ മുഴുവൻ വിദ്യാർഥികൾക്കും ആധുനിക സാങ്കേതിക വിദ്യയുടേയും സാങ്കേതിക ഉപകരണങ്ങളിലൂടെയും സഹായത്തോടെ ഗുണമേന്മയുള്ള വിദ്യാഭ്യാസവും  പഠനം സർഗാത്മകവുമാക്കാൻ സാധ്യമാകുന്ന സംവിധാനവും  ഒരുക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *