ചാവക്കാട് :14 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസിൽ 75 വയസ്സുകാരന് 30 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൊഴിയൂർ തളുകശ്ശേരി വീട്ടിൽ മൊയ്തീൻ (75)നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന കുട്ടിയെ പ്രതി താമസിക്കുന്ന വീടിനടുത്ത് നിർമാണത്തിലിരുന്ന വീട്ടിലെ ബാത്റൂമിൽ കൊണ്ടുപോയി പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുകയും പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാണ് കേസ്
14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ തൊഴിയൂർ സ്വദേശിയായ 75 കാരന് 30 വർഷം കഠിന തടവും പിഴയും
