നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തിയെ ജന്മനാട് ആദരിക്കും

പുന്നയൂർക്കുളം:നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തി പൂങ്ങാട്ട് മുരളി നമ്പൂതിരിയെ ജന്മനാട്ടിൽ പൗരാവലിയുടെ നേതൃത്വത്തിൽ ആദരിക്കുന്നു.നവംബർ 5 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് അഞ്ഞൂര് സെൻറ്ററിൽ നിന്നും പഞ്ചവാദ്യം, പൂത്താലം എന്നിവയുടെ അകമ്പടിയോടെ സ്വീകരണ സ്ഥലത്തേക്ക്  ആനയിക്കും. അഞ്ഞൂർ പൂങ്ങാട്ടുമന വേട്ടക്കൊരു മകൻ ക്ഷേത്ര പരിസരത്ത് വച്ചാണ് ആദരിക്കൽ ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എൻ എം കെ നബീൽ അദ്ധ്യക്ഷത വഹിക്കും.  മുൻ ഗുരുവായൂർ , ശബരിമല മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി ഉദ്ഘാടനം ചെയ്യും.സമീപ ക്ഷേത്രങ്ങളായ ചോറ്റട്ടി അയ്യപ്പക്ഷേത്രം, ആലിങ്ങൽ ഭഗവതി ക്ഷേത്രം, ആലത്തൂർ ക്ഷേത്രം, കല്ലൂർക്കാവ് ക്ഷേത്രം, കുലുക്കല്ലൂർ നരസിംഹ ക്ഷേത്രം എന്നിവിടങ്ങളിലെ പ്രതിനിധികളടക്കം ജാതി മത രാഷ്ട്രീയ ഭേദമന്യേ നിരവധിപേർ പങ്കെടുക്കുമെന്ന് ഭാരവാഹികളായ രാജീവ് ചെരയ്ക്കാപ്പുള്ളി,മാധവൻ പൂങ്ങാട്ട്,എം ഗിരീഷ് തുടങ്ങിയവർപത്രസമ്മേളനത്തിൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *