തെരുവ് കച്ചവടക്കാരെ ഒഴിവാക്കുക, പാരമ്പര്യ കച്ചവടക്കാരെ പുനരധിവസിപ്പിക്കുക വ്യാപാരി പ്രതിഷേധം

പുന്നയൂർക്കുളം: തെരുവു കച്ചവടക്കാരെ ഒഴിവാക്കുക പാരമ്പര്യ കച്ചവടക്കാരെ പുനരധിവസിപ്പിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പുന്നയൂർക്കുളത്ത് പ്രതിഷേധ പ്രകടനവും തെരുവ് കച്ചവടവും നടത്തി.പുന്നയൂർകുളം, അണ്ടത്തോട് യൂണിറ്റികളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ജില്ലാ സെക്രട്ടറി ലുക്കോസ് തലക്കോട്ടൂർ ഉദ്ഘാടനം ചെയ്തു, അണ്ടത്തോട് യൂണിറ്റ് പ്രസിഡന്റ് വി. എം. മുഹമ്മദലി, അദ്യക്ഷതവഹിച്ചു.
ഭാരവാഹികളായ ഐ. കെ. സച്ചിദാ നന്ദൻ, വി. കെ. അബ്ദുൽ ഷുക്കൂർ, കെ. എം. പ്രകാശൻ, എം. വി. ജോസ്, വി. ജി. ബാലകൃഷ്ണൻ, ഏ. മുഹമ്മതാലി, അണ്ടത്തോട് യൂണിറ്റ് ഭാരവാഹികളായ ഇസ്മായിൽ,, ടി. റസാക്ക്, എന്നിവർ പ്രസംഗിച്ചു.സി. കെ. ഷണ്മുഖൻ, മുസ്തഫ ചമ്മന്നൂർ, ശ്രീനിവാസൻ, ജോഷി, ബാബു, ടി. ജെ. മൈക്കിൾ എന്നിവർ പ്രതിക്ഷേധ കച്ചവടത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *