തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭക്തി സാന്ദ്രതയിൽ ഉത്സവബലി

ഗുരുവായൂർ:തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽബ്രഹ്മോത്സവത്തോടനുബന്ധിച്ച് നടന്ന ഉത്സവബലി ഭക്തി സാന്ദ്രം. വിശേഷാൽ ശിവേലിക്ക് ശേഷം ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ബലികല്ലിൽ തൂകലും ,അനുബന്ധ ചടങ്ങുകളും പൂർത്തിയാക്കി. മുൻ ഗുരുവായൂർ മേൽശാന്തി പള്ളിപ്പുറം ഹരീഷ്, എടമനകൃഷ്ണകുമാർ തിരുമേനി, ചൊവ്വല്ലൂർ നാരായണവാരിയർ എന്നിവർ സഹകാർമ്മികരായി. കോട്ടപ്പടി സന്തോഷ്മാരാരുടെ വാദ്യം അകമ്പടിയായി. ക്ഷേത്രത്തിൽ വിശേഷാൽ തായമ്പകയിൽ കഴിഞ്ഞ ദിവസം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മക്കളായവാദ്യ പ്രതിഭകൾ മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവർ ചേർന്ന് ത്രിബിൾ തായമ്പക അവതരിപ്പിച്ചു. ഉത്സവത്തോടനുബന്ധിച്ച് മെയ് 8 ന് പള്ളിവേട്ട , മെയ് 9 ന്  ആറാട്ട് എന്നിവയോടെ കൊടി ഇറങ്ങി സമാപനമാക്കുന്നതാണ്. പ്രത്യേകവേദിയിൽനടന്ന് വരുന്ന വിവിധ കലാപരിപാടികൾക്ക് ഇന്ന് രാത്രി സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *