എസ് എൻ ഡി പി യൂണിയൻ കോട്ടപ്പടി ശാഖയിൽ ഗുരുജയന്തി അഘോഷം

ഗുരുവായൂർ:എസ് എൻ ഡി പി യൂണിയൻ കോട്ടപ്പടി ശാഖയിൽ 
ഗുരുജയന്തി അഘോഷം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. പ്രാർത്ഥന,ഗുരുദേവ കൃതികളുടെ ആലാപനം എന്നിവയുണ്ടായി. വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞുപോയ എല്ലാ എല്ലാ ജീവാത്മാക്കൾക്കും വേണ്ടി പ്രാർത്ഥന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു.യൂണിയൻ പ്രസിഡന്റ്‌ പി.എസ് പ്രേമാനന്ദൻ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡൻ്റ് പി.പി
പ്രമോദ് അധ്യക്ഷത വഹിച്ചു.
പി. എസ് പ്രസന്നൻ ജയന്തി ദിനാശംസകൾ നേർന്നു സംസാരിച്ചു.മിനി പ്രേമാന്ദൻ, ജിനി പ്രമോദ്,മുൻ പ്രസിഡന്റ്‌ എം.ജി ജനർദനൻ,വിംഗ് കമെൻഡർ ലോകനാഥൻ, പി.എസ് പ്രകാശൻ എന്നിവർ ആശംസകൾ അർപ്പിച്ചു.ശാഖ സെക്രട്ടറി വി.എം പ്രഭാകരൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ഷീബ സുനിൽ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *