എംഎൽഎ എൻകെ അക്ബറിനെതിരെ ബി ജെ പി ഗുരുവായൂരിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

ഗുരുവായൂർ:നാടിൻ്റെ വികസന വിരോധിയായ ഗുരുവായൂർ എംഎൽഎ, എൻ കെ അക്ബറിനെതിരെ ബിജെപി ഗുരുവായൂരിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.ഗുരുവായൂരിലെ മാലിന്യം ഒഴുകുന്ന തോടുകളും പണി പൂർത്തീകരിക്കാത്ത റോഡുകളും നാടിൻ്റെ വികസനം മുരടിപ്പും എംഎൽഎയുടെ പിടിപ്പുകേടാണ് ചൂണ്ടിക്കാട്ടുന്നതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു. യോഗത്തിൽ
സംസ്ഥാന സമിതി അംഗം ദയാനന്ദൻമാമ്പുള്ളി അധ്യക്ഷത വഹിച്ചു.ഗുരുവായൂർ വടക്കേനടയിലെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു മുന്നിൽ നിന്ന്ആരംഭിച്ച മാർച്ച് നഗരം ചുറ്റി പടിഞ്ഞാറെ നടയിൽ സമാപിച്ചു.മേഖലാ ഉപാധ്യക്ഷൻ അനീഷ് ഇയ്യാൽ,കെ.ആർ ബൈജു,രാജൻ തറയിൽ എന്നിവർ പ്രസംഗിച്ചു. ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് സ്വാഗതവുംചാവക്കാട് മണ്ഡലം പ്രസിഡണ്ട് വർഷ മണികണ്ഠൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *