ഗുരുവായൂർ:ഗുരുവായൂരപ്പൻ്റെ ഗജറാണി നന്ദിനി വിടവാങ്ങി.ശനിയാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെയായിരുന്നു അന്ത്യം. നാലു വയസുകാരിയായ നന്ദിനിയെ
1964 മെയ് 9ന് നിലമ്പൂർ സ്വദേശി പി. നാരായണന്‍ നായര്‍ എന്ന ഭക്തനാണ് ഗുരുവായൂരപ്പന് മുന്നില്‍ നടയിരുത്തിയത്.1975 ജൂൺ 25ന് പുന്നത്തൂർ കോട്ടയിലേക്ക് ഗുരുവായൂർ ആനത്താവളം മാറ്റുമ്പോൾ സാക്ഷാൽ ഗുരുവായൂർ കേശവനൊപ്പം കോട്ടയിലേക്ക് പ്രവേശിച്ച ആനകളിൽ കുഞ്ഞു നന്ദിനിയുമുണ്ടായിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിലെ പള്ളിവേട്ട ആറാട്ടിന്റെ താരമായിരുന്നു നന്ദിനി. പള്ളിവേട്ടക്ക് ഒമ്പതും,ആറാട്ടിനു പതിനൊന്നു ഓട്ടപ്രദക്ഷിണവുമാണ് പതിവ്. മൂന്ന് പതിറ്റാണ്ടിലധികമായി ഈ ചടങ്ങ് നന്ദിനി മുറപോലെ നടത്തിയിരുന്നു.
.പ്രായാധക്യവും അനുബന്ധ
ആരോഗ്യപ്രശ്നങ്ങളെയും തുടർന്ന് നന്ദിനി ചികിത്സയിലായതിനാൽ ഇത്തവണ ഗുരുവായൂർ ദേവിയാണ് പള്ളിവേട്ട ചടങ്ങുകൾക്ക് ഓടിയത്. 1986 ഫെബ്രുവരി 21 നു നടന്ന ആനയോട്ടത്തിൽ താരയുമായി നടത്തിയ വാശിയേറിയ മത്സരത്തിനൊടുവിലെ ജയം നന്ദിനിയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.ആരോഗ്യപ്രശ്നങ്ങളെ തുടർന്നു പ്രത്യേകം സജ്ജീകരിച്ച കെട്ടുംതറയിൽ ആയിരുന്നു നന്ദിനിയുടെ വിശ്രമം. ഏറെ ഗജപാരമ്പര്യമുള്ള ഗുരുവായൂരപ്പന്റെ ആന തറവാട്ടിലെ ഗജ മുത്തശ്ശിക്ക് വിട
നന്ദിനിയ്ക്ക് പ്രണാമം… ഗുരുവായൂരപ്പൻ്റെ ഗജറാണി വിടവാങ്ങി
