തിറയും തെയ്യവും നിറഞ്ഞാടി…കപ്ലിയങ്ങാട് കുംഭ ഭരണി വർണ്ണാഭം

വടക്കേകാട്:കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവം ആഘോഷിച്ചു.രാവിലെ വിശേഷങ്ങൾ പൂജകൾ,അശ്വതി താലംവരവ് എന്നിവയുണ്ടായി. തുടർന്ന് വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വടക്കുംവാതിൽ തന്ത്രി ശശീധരൻ ഭട്ടതിരി ഭക്‌തർക്കായി തുറന്നു കൊടുത്തു.പട്ടും താലിയും ചാർത്തൽ,പറ വയ്പ്, വൈകീട്ട് 3 ന് തട്ടിൻമേൽ കളി. 5.30 ന് തിറ,തെയ്യം എന്നിവയോടെ കൂട്ടിയെഴുന്നള്ളിപ്പ്,
രാത്രി മലബാർ മ്യൂസിക് ബാൻഡിൻ്റെ ഗാനമേള, ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ അട കുത്തിപുഴുങ്ങാൻ എത്തുന്നവരുടെ അടുപ്പിലേക്ക് മേൽശാന്തി റോഷൻ തീ പകരൽ എന്നിവയുണ്ടായി.
ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികളായ പ്രമോദ് കിളിയംപറമ്പിൽ,ധനീഷ് താമരശേരി,വസന്തൻ മൂക്കനാംകുളങ്ങര,അശോകൻ വെട്ടിശേരി,വിജയൻ പയറ്റാംകുന്നത്ത്, പ്രജീഷ് മടപ്പാട്ടിൽ നേതൃത്വം നല്കി.കാർത്തിക ദിവസമായ ചെവ്വാഴ്ച അരിയെറിയൽ ചടങ്ങ്, വിഭവ സമൃദ്ധമായ സദ്യ എന്നിവയോടെ ഉത്സവം കൊടിയിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *